Wednesday, October 8, 2014

യാത്രയാക്കുന്നു -

യാത്രയാക്കുന്നു -
ഇനി  നിന്നെ ;
തുളുമ്പുന്നൊരെൻ
മിഴിയിണക്കണ്ണീരുമായ്
എങ്കിലും
എൻ  പ്രിയേ -
ഒരുപാട്  ഞാൻ  നെയ്ത
കിനാവുകളത്രയും 
നിഷ്പ്രഭം
ഒരുമിച്ചു  നാം  കണ്ട -
സുന്ദര  സ്വപ്നങ്ങളത്രയും നിഷ്ഫലം …
വിസ്മരിക്കാതിരിക്ക  –
നീ ,
എന്റെ  കിനാവുകളെങ്കിലും;
നിശ തൻ അദൃശ്യമാം  കരങ്ങളിൽ
താനേ  തിരിയുമീ വേളയിൽ …!!! 

5 comments:

  1. ഓര്‍മ്മകള്‍ മരിക്കാതിരിക്കട്ടെ :)

    ReplyDelete
    Replies
    1. മറക്കില്ലൊരിക്കലും
      നിൻ മിഴികൾ തൻ തെളിവാർന്ന ജൈവപ്രഭാവവും...

      Delete
  2. യാത്രയാക്കി വിടൂ, സന്തോഷത്തോടെ

    ReplyDelete