അസ്തമയ സന്ധ്യയുടെ സിന്ദൂരവും
മായാത്ത നിലാവിന്റെ ലാവണ്യവും
വിരിയുന്ന പൂവിന്റെ കാമുകനും
വിടരാത്ത മൊട്ടുകൾതൻ മോഹങ്ങളും;
എന്റെ കളിമണ്‍ വിപഞ്ചികതീർത്ത -
നിശ്ശബ്ദ സംഗീതവും
അവളുടെ സിതാറിന്റെ ശ്രുതിഭേദങ്ങളും
മേഘമൽഹാറിന്റെ മാസ്മര്യവും;
അച്ഛന്റെ കണ്ണിന്റെ ചെഞ്ചായവും
അമ്മയുടെ കണ്ണിലെ നീർതുള്ളിയും
'അവളുടെ' കണ്ണുകൾതൻ നീലിമയും
എന്റെ മിഴികളിലെയമ്പരപ്പും;
നിന്റെ സൃഷ്ടിപ്പിന്റെ സൗന്ദര്യവും
നിന്റെ ഭാവനതൻ ഭാവ-വൈവിധ്യവും
എന്റെ മനസ്സിന്റെ ശൂന്യതയും
നിന്റെ നിനവിന്നു പൂർണതയും ;
എല്ലാ സ്വപ്ന - സൗന്ദര്യവും പിന്നെ-
ഞാനുമെൻ കൊച്ചുസ്വപ്നങ്ങളും
നീയെന്ന അജ്ഞാത - വിസ്മയത്തിൻ മുന്നിൽ -
വെറും പുൽകൊടി പോൽ നിഷ്ഫലമല്ലോ പ്രഭോ ..!
ആശംസകള്‍
ReplyDeleteനന്ദി ...
Delete