Tuesday, October 14, 2014

'ഒരു ഡയറിക്കുറിപ്പ്'




അപ്രതീക്ഷിതമായാണ് പഴയ പുസ്തകങ്ങൾക്കിടയിൽ നിന്ന് 
ആ ഡയറിക്കുറിപ്പുകൾ കണ്ടത്....
പതിവിനു വിപരീതമായി  വളരെ കുറച്ചുമാത്രം എഴുതിയിരിക്കുന്ന ആ വരികൾ ഇങ്ങനെ അവസാനിക്കുന്നു -
“It was an experience…
An experience that make you strong after all…
A LONELY WALK THROUGH THE LONG CORRIDOR OF HOSPITAL
WITH A HEART OF DIFFERENT EMOTIONS…! ”

'ആശുപത്രി' എന്ന വാക്ക് കേൾക്കുമ്പോൾ

എപ്പോഴും ഭീതിയും ഒരിക്കലും മായാതെ മനസ്സിലും ശരീരത്തിലും തീർക്കുന്ന മുറിപ്പാടുകളുമാണ്‌ ഓർമ വന്നിരുന്നത്…
ഓരോ ആശുപത്രിയും വ്യത്യസ്തമാണെങ്കിലും അവയ്ക്കെല്ലാം ചോരയുടെ മണമായിരുന്നു...

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപതി, PVS ഹോസ്പിറ്റൽ , കൊച്ചി Lakeshore ഹോസ്പിറ്റൽ , Renai Medicity , മെഡിക്കൽ ട്രസ്റ്റ്‌ ഹോസ്പിറ്റൽ ,കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ തുടങ്ങിയ ആശുപത്രികൾക്കെല്ലാം ജീവിതത്തിൽ നിർണ്ണായകമായ ചില സ്ഥാനങ്ങൾ ഉണ്ടായിരുന്നു എന്നതോർക്കുമ്പോൾ ഇന്ന് വല്ലാത്ത അത്ഭുതം തോന്നുന്നു...


ആശുപത്രികളുടെ നീണ്ട ഇടനാഴികൾ നൽകിയത് വല്ലാത്ത ആശ്വാസമായിരുന്നു.. Lakeshore Hospital -ലെ സർജിക്കൽ - ICU ൽ നിന്നും നീറുന്ന ആ കാഴ്ച കണ്ടു പുറത്തിറങ്ങുമ്പോൾ...,

Medicity-യിൽ തളർന്ന ആ കൈകൾ മുറുകെ പിടിച്ചു കൊണ്ട് ശരീരത്തിലേക്ക് ചേരുന്ന മരുന്നു തുള്ളികൾ നോക്കി ഉറങ്ങാതെ കാത്തിരുന്നതോർക്കുമ്പോൾ...,
BMH-ലെ റേഡിയേഷൻ ഡിപാർറ്റുമെന്റിനു മുന്നിൽ തല ചായ്ചിരുന്നതോർക്കുമ്പോൾ… ,
മനസ്സിനെ പതറാതെ പിടിച്ചു നിർത്തുന്നതിൽ ആ നീണ്ട ഇടനാഴികൾക്കുള്ള സ്ഥാനം പറഞ്ഞറിയിക്കാൻ ആവാത്തതായിരുന്നു….

പക്ഷെ, ഇന്നു ഞാൻ തിരിച്ചറിയുന്നു…

ആ ആതുരാലയങ്ങൾ നൽകിയ പ്രതീക്ഷകളെ ,
ഓരോ കാത്തിരിപ്പിനും ഒടുവിൽ തണുത്തു മരവിച്ച
ചുണ്ടുകളിൽ വിരിഞ്ഞ നനുത്ത പുഞ്ചിരിയെ,
സ്നേഹത്തിലും വിശ്വാസത്തിലും പൊതിഞ്ഞ-
ഒരു കൂട്ടം സ്വപ്നങ്ങളെ …
നിറമുള്ള, സുഗന്ധമുള്ള ഒരു നാളെയെ...!

ഇനിയൊരിക്കൽ കൂടി ആ ഇടനാഴികളിൽ ആശ്വാസം തേടേണ്ട അവസ്ഥ ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാർഥനയോടെ…

10 comments:

  1. ഹൃദയത്തിൽ തൊടുന്ന എഴുത്ത്... ഇനിയൊരിക്കലും ആ കാത്തിരിപ്പിന് ഇടയാകാതിരിക്കട്ടെ എന്ന പ്രാർത്ഥനയും ....

    ReplyDelete
  2. ഇനിയൊരിക്കൽ കൂടി ആ ഇടനാഴികളിൽ ആശ്വാസം തേടേണ്ട അവസ്ഥ ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ!!!!

    ReplyDelete
    Replies
    1. സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ...

      Delete
  3. നന്നായി എഴുതി. ഇനിയും കൂടുതല്‍ എഴുതുക..

    ReplyDelete
    Replies
    1. വളരെയേറെ നന്ദി... താങ്കളെ പൊലെയൊരാളിൽ നിന്നും കേൾക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ട്...
      സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ..
      ഏവർക്കും നന്മ വരുത്തട്ടെ...!

      Delete
  4. ഇനിയൊരിക്കൽ കൂടി ആ ഇടനാഴികളിൽ ആശ്വാസം തേടേണ്ട അവസ്ഥ ജീവിതത്തിൽ ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാർഥനയോടെ…!
    നല്ല ചിന്തകള്‍
    ആശംസകള്‍

    ReplyDelete
  5. ഇതൊരു ചിന്തയല്ല...ഒരു പ്രാർഥനയാണ്... ഒരിക്കൽ കൂടി ആ കാഴചകൾ നേരിൽ കാണാതിരിക്കട്ടെ എന്ന പ്രാർഥന..

    ReplyDelete