Thursday, October 2, 2014

മഴ ...



നിറഞ്ഞ  മിഴികളുമായി  ഞാൻ  ജാലകങ്ങൾ  തുറന്നു
കരഞ്ഞുകൊണ്ട്  അത്  പുറത്തു  ചന്നം
പിന്നം  പെയ്യുന്ന
മഴത്തുള്ളികളെ  വരവേറ്റു .

മഴ ...
ഒരു  വിസ്മയം  പോൽ,
ശൂന്യതയിൽ  നിന്നും  ഉതിർന്നു  വീഴുമ്പോൾ
വിണ്ണിലും  മണ്ണിലും  മനസ്സിലും
കുളിരു  തീർക്കുമ്പോൾ
ഒരേകാന്ത  സംഗീതം  പോലെ
എവിടെയോ  എന്നോ  കേട്ടുമറന്ന  രാഗം -
ആ  മഴതുള്ളിക്കിലുക്കത്തിൽ  ഞാൻ  കേട്ടു ;

അത്  മേഘമൽഹാറോ   അതോ ..?
അറിയില്ല , കാരണം  മഴത്തുള്ളികൾ  പോലും
പലപ്പോഴും  എന്നോടു  കള്ളം  പറയുന്നു ...!

5 comments:

  1. ബൂലോകത്തേക്ക് സ്വാഗതം റയീസ് ,, നല്ല തുടക്കം തുടര്‍ന്നും എഴുതുക അറിയിക്കുക ,,

    ReplyDelete
  2. വളരെയേറെ നന്ദി..:-)
    സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ...

    ReplyDelete
  3. നല്ല വരികള്‍
    ആശംസകള്‍

    ReplyDelete