Saturday, October 4, 2014

'യാത്ര...'





30-06-2014. 

ഓരോ യാത്രയും ഓരോ വിസ്മയങ്ങളാണ്...

കാലം അതിന്റെ അദൃശ്യമായ  അച്ചുതണ്ടിൽ ഇടറാത്ത താളത്തിൽ

ചലിക്കുമ്പോൾ അവതീർണ്ണമാവുന്ന  വിസ്മയങ്ങൾ...
.
സർവ ജഗന്നിയന്ത്രിതാവായ സർവേശ്വരന്റെ അനുഗ്രഹത്താൽ ഞാനിന്നു വീട്ടിൽ എത്തിച്ചേർന്നു...

“Life is a Random walk from a Womb to Tomb…” എന്ന് ആരോ എപ്പോഴോ പറയപ്പെട്ട ആ മഹാ പ്രയാണത്തിലെ,

ചെറിയ,
വളരെ ചെറിയ ഒരു യാത്രയായിരുന്നു ഇന്നലെത്തേത്...

By 12685-Chennai to Calicut-Mangalore Express .


പുറത്ത് തിമർത്തു പെയ്യുന്ന മഴയുടെ ഭാഷയിൽ

നീർത്തുള്ളിയിൽ നിന്നും നീല സാഗരത്തിലേക്കുള്ള പ്രയാണത്തിലെ
- പണ്ട് കടലാസ് തോണിയൊഴുക്കിയ - മഴച്ചാലുകൾ മാത്രം...

ഓരോ യാത്രയും സമ്മാനിക്കുന്നത് നവ്യമായ അനുഭൂതികളാണ്...

ഓരോ കാഴ്ചകളും പുതിയതാണ്...
അർത്ഥമറിയാത്ത വാക്കുകൾ പോലെ...
രാഗമറിയാത്ത കീർത്തനം പോലെ...

മാറിമറിയുന്ന മനുഷ്യ മുഖങ്ങളിലെ ഭാവങ്ങൾ നമ്മുടെ അനുഗ്രഹങ്ങളെ,
നൊമ്പരങ്ങളെ, പ്രതീക്ഷകളെ ഓർമപ്പെടുത്തുന്നു...

അവരിലൂടെ നാം നമ്മുടെ ആരൊക്കെയെയോ കുറിച്ചോർക്കുന്നു...

ഒരു പുഞ്ചിരിയായ്, ഒരു നിശ്വാസമായ്‌, ഒരു ഒളികണ്ണായ്, ഒരു വിതുമ്പലായ്, 
ഒരു കണ്ണുനീരായ് അത് നമ്മിൽ പ്രതിഫലിക്കുന്നു...

“ഇനിയും നിലയ്ക്കാത്ത  കിനാവും കുറുമ്പുമായ്

ഇനിയുമീ യാത്ര തുടരട്ടെ ഞാനിങ്ങനെ...! "

7 comments:

  1. യാത്ര തുടരട്ടെ...

    അതൃശ്യം എന്നല്ല കുട്ടീ... അദൃശ്യം... :)

    ReplyDelete
    Replies
    1. അക്ഷരത്തെറ്റുകൾ വീണ്ടും വെല്ലുവിളിയാകുന്നു...
      കൂടുതൽ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു...
      തിരുത്താം..ശ്രദ്ധിക്കാം...
      -പ്രിയമോടെ,
      മുഹമ്മദ്‌ റഈസ്

      Delete
  2. This comment has been removed by the author.

    ReplyDelete
  3. തുടരൂ
    ആശംസകള്‍

    ReplyDelete
  4. യാത്രകളില്‍ 'ശ്രദ്ധ'വേണം,തുടരുക...............
    ആശംസകള്‍

    ReplyDelete
  5. ഇനിയും നിലയ്ക്കാത്ത കിനാവും കുറുമ്പുമായ്
    ഇനിയുമീ യാത്ര തുടരട്ടെ ഞാനിങ്ങനെ...! --- യാത്രയും എഴുത്തും ഒരു പോലെ തുടരട്ടെ !!

    ReplyDelete