Thursday, October 2, 2014

'പർവീണ്‍'





23/06/2014
സമയം വൈകുന്നേരം 6.00 മണി...

അതിവേഗം കുതിക്കുന്ന ബസ്സ്‌...
ദുഃഖ ഭാരങ്ങളില്ലാത്ത മനസ്സുപോലെ മഴ മേഘങ്ങളൊഴിഞ്ഞ തെളിഞ്ഞ ആകാശം... 
കുളിര് വീശുന്ന സുഖമുള്ള കാറ്റ്...

യാത്ര തുടരുകയാണ്...
വീണ്ടും ആ മഹാ നഗരത്തിന്റെ ആഴങ്ങളിലേക്ക് സ്വന്തം വ്യക്തിത്വം തേടിയുള്ള യാത്ര...

ഇത്തവണ ബസ്സിലാണ്...
'ചെന്നൈ'-ലേക്കുള്ള മടക്ക യാത്ര ഒരു മണിക്കൂർ പിന്നിടുമ്പോൾ
കൊണ്ടോട്ടി-മലപ്പുറം റോഡിലൂടെ 'മദ്രാസ്‌ പട്ടണം' ലക്‌ഷ്യം വെച്ച് ഡ്രൈവർ വളയം തിരിക്കുന്നു...
പർവീണ്‍ ട്രാവൽസിന്റെ കാണാൻ മൊഞ്ചുള്ളൊരു ബസ്സാണ്...

ഇന്ന് തനിച്ചല്ല...!
'ശമീല ഫഹ്മിയും' ബെന്യാമിന്റെ 'ആടും' കൂട്ടിനുണ്ട്...
ശമീല ഫഹ്മിയെ കുറിച് വരികൾക്കിടയിൽ വായിക്കുന്നതിനു മുമ്പേ പറയട്ടെ...,-
ശമീല ഫഹ്മി അക്ബറിന്റെതാണ്..

'അക്ബ
 കക്കട്ടിലിന്റെ ' കഥാസമാഹാരം..
പിന്നെ ബെന്യാമിന്റെ 'ആടുജീവിതവും'.

കോഴിക്കോട് M.M.അലി റോഡിലെ ട്രാവൽ ഏജൻസിയിൽ ഒരു മണിക്കൂർ മുമ്പേ എത്തിയിരുന്നു... ബസ്സ്‌ വരുന്നത് വരെ എന്ത് ചെയ്യുമെന്ന് ആലോചിക്കുമ്പോഴാണ് 'നാഷണൽ' ബുക്സ്റ്റാൾ
കണ്ടത്... മുമ്പ് വാങ്ങാൻ കൊതിച്ച രണ്ടു പുതിയ അതിഥികൾ എന്റെ പുസ്തക ശേഖരത്തിലേക്ക്..

സഹജവും സുന്ദരവുമായ ഭാഷയിൽ നിർവ്യാജമായ ഏതോ നാടൻ ചമൽക്കാരത്തോടെ കഥപറയുന്ന അക്ബർ കക്കട്ടിലിന്റെ 'ശമീല ഫഹ്മിയും' , മരുഭൂമിയുടെ സൗന്ദര്യത്തെ അനുഭവങ്ങളുടെ വശ്യതയോടെ അവതരിപ്പിക്കുന്ന, അപൂർവമായ ഒരു വായനാനുഭവം സമ്മാനിക്കുന്ന ബെന്യാമിന്റെ ' ആടുജീവിതവും..'

'ശമീല ഫഹ്മിയും', 'ചാത്തുവേട്ടനും' , 'ബീരാനിക്കയും' യാത്രയിലെ ഏകാന്തതയുടെ 
സൗന്ദര്യത്തിൽ നിന്നും എന്നെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു...

പുസ്തകത്തി
 നിന്നും കണ്ണെടുത്തപ്പോൾ സൂര്യൻ ചന്ദ്രന് വഴിമാറിയിരുന്നു...
പള്ളി മിനാരങ്ങൾ മൊല്ലാക്കയുടെ ബാങ്ക് വിളി ഏറ്റെടുത്തിരുന്നു...

അകലെ പാടത്ത് കുട്ടികൾ ഇനിയും കളി നിർത്തിയിട്ടില്ല... റോഡരികിലെ ചീനിമരത്തിൽ പക്ഷികൾ കൂടണയാൻ എത്തുന്നു...
ഓരോ യാത്രയും തുടങ്ങുന്നതും അവസാനിക്കുന്നതും സ്വന്തം ഗൃഹത്തിലാണ്...
ഓർമ്മകൾ എന്നും ഗൃഹാതുരത്വമുണർത്തുന്നവയാണ് ...

ഒരു ജന്മം മുഴുവൻ പ്രവാസജീവിതം നയിക്കുന്നവരുണ്ട്..
സ്വന്തം നാടിന്റെ സുഗന്ധവും
കുടുംബത്തിന്റെ സ്നേഹവും മറന്നു
സമ്പാദ്യം മോഹി
ച്ച്
, മെച്ചപ്പെട്ട ജീവിതം കൊതിച്ച്
നാടും വീടും മറന്നു ജീവിക്കുന്നവർ...

എല്ലാം നേടിയെന്നു വിശ്വസിക്കുമ്പോഴും
നേടിയതൊന്നും നഷ്ടപ്പെട്ടതിനെക്കാൾ വലുതായിരുന്നില്ല
എന്ന് തിരിച്ചറിയാൻ പലപ്പോഴും വൈകിപ്പോയവർ......

ഏതാനും നാണയത്തുട്ടുകൾക്കായി
ആരും പെറ്റമ്മയെ മറന്നു പോകാതിരിക്കട്ടെ....

നല്ല ജീവിതമെന്ന പ്രതീക്ഷയിൽ നല്ലപാതിയെ മറക്കാതിരിക്കട്ടെ...

നല്ല ഭാവിയെന്ന വാഗ്ദാനവുമായ് കുഞ്ഞുമോളുടെ പുഞ്ചിരി വിസ്മരിക്കപ്പെടാതിരിക്ക
ട്ടെ...

ഏകാന്തമായ യാത്രകളിൽ മനസ്സ് നിയന്ത്രണരേഖകൾ കടന്നു മുന്നേറുകയാണ്...
പിടികിട്ടാത്ത അനന്തയിൽ അലിയും മുമ്പ് മനസ്സിനെ യാഥാർത്യങ്ങളിലെക്ക് തിരികെ വിളിക്കേണ്ടിയിരിക്കുന്നു...

ആത്മീയതയുടെ കണ്ണുകളിൽ ജീവിതം തന്നെ ഒരു യാത്രയും പ്രവാസവുമായി മാറുമ്പോൾ ഉത്തരം കിട്ടാത്ത ഒരുപാട് സമസ്യകൾ മനസ്സി
 വന്നു നിറയുന്നു...

ഞാനും, ഇപ്പോൾ യാത്ര ചെയ്യുകയാണെന്നും,
ഇത്രയും നേരം സ്വപ്നം കണ്ടത് ഈ ബസ്സിലിരുന്നാണെന്നുമുള്ള ബോധം വന്നപ്പോൾ ഓർമ്മവന്നത് 'റോബർട്ട് ഫ്രോസ്റ്റിന്റെ'-ന്റെ വിശ്വ-വിഖ്യാദമായ ആ വരികളാണ്...

" miles to go before i sleep
and miles to go before i sleep"

'പർവീണ്‍' എന്നാ എന്റെ 
മൊഞ്ചുള്ള ബസ്സ്‌ അപ്പോഴും മദ്രാസ് പട്ടണത്തെ ലക്‌ഷ്യം വച്ച് കുതിക്കുകയായിരുന്നു...

44 comments:

  1. നല്ല വിവരണം ,,, ഒരു നല്ല എഴുത്തുകാരന്റെ ഉദയം ഈ വിവരണത്തില്‍ കാണുന്നു ,,, എല്ലാ ആശംസകളും

    ReplyDelete
    Replies
    1. എല്ലാ സഹായങ്ങൾക്കും ഏറെ കടപ്പെട്ടിരിക്കുന്നു...
      സ്നേഹാദരങ്ങളോടെ,
      -മുഹമ്മദ്‌ റഈസ്

      Delete
  2. റയീസ്, എഴുതുക, എഴുതിക്കൊണ്ടേയിരിക്കുക. ജീവിതം ഒരു വലിയ വാതിലും തുറന്നു കാത്തിരിക്കുന്നു. അക്ഷരങ്ങളുടെ ശക്തി പകര്ന്നു കിട്ടട്ടെ.

    ReplyDelete
    Replies
    1. Thank U.. :-)
      സ്നേഹാദരങ്ങളോടെ,
      -മുഹമ്മദ്‌ റഈസ്

      Delete
  3. നന്നായിട്ടുണ്ട്. ആശംസകള്‍. ഒരു സംശയമുണ്ട്. Miles to go before I sleep എന്നത് റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വരികളല്ലേ Stopping by Wood on Snowy Evening എന്ന കവിതയില്‍ നിന്നുമുള്ള വരികള്‍ ?

    ReplyDelete
    Replies
    1. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വരികൾ തന്നെയാണ്... ഒരു 'വലിയ' അബദ്ധം... അദ്ദേഹം മാപ്പു തരുമെന്ന് വിശ്വസിക്കുന്നു...വളരെയേറെ നന്ദി..:-)

      Delete
  4. വായിച്ചപ്പോള്‍ വല്ലാത്തൊരു ആഴം തോന്നി....

    ആശംസകള്‍...

    ReplyDelete
  5. നന്നായിട്ടുണ്ട്
    വായിക്കുക,കൂടുതല്‍ വായിക്കുക(-വായനയുണ്ടെന്ന് മനസ്സിലായി) എഴുതിയത് രണ്ടുമൂന്നുവട്ടം വായിച്ച്‌ മാറ്റേണ്ടത് മാറ്റി പ്രസിദ്ധീകരിക്കുക.താന്‍തന്നെ എഴുതിയത് മനസ്സിരുത്തി വായിക്കുമ്പോള്‍ പുതിയ ആശയങ്ങള്‍ ഉള്ളില്‍ രുപപ്പെട്ടുവന്നുകൊള്ളും.
    സ്നേഹത്തോടെ എന്‍റെ എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
    Replies
    1. വളരെയേറെ നന്ദി...
      ഒരു തുടക്കക്കാരന്റെ പരിഭ്രമങ്ങളും പ്രതീക്ഷകളും നിറഞ്ഞ എന്റെ
      യാത്രകളിൽ വിലയേറിയ അറിവുകളായി ഈ നിർദേശങ്ങൾ മാറുമെന്നു ഞാൻ വിശ്വസിക്കുന്നു...
      സ്നേഹാദരങ്ങളോടെ,
      -മുഹമ്മദ്‌ റഈസ്

      Delete
  6. നല്ല തുടക്കം..
    എല്ലാ ആശംസകളും..

    ReplyDelete
  7. അഭിനന്ദനങ്ങൾ റയിസ്. നല്ല ശൈലി. ഇനിയും നല്ല കഥകളും ലേഖനങ്ങളും ഒക്കെ ആ തൂലികത്തുമ്പിൽ നിന്നും പിറക്കട്ടെ.. ഒരു സംശയം ..miles to go before I sleep .. റോബർട്ട്‌ ഫ്രോസ്റ്റിന്റെ കവിതയല്ലേ ..അപ്പൊ ടെന്നിസൻ ഏതാ ... ഇനിയിപ്പോ ആ കവിതയല്ലേ രയിസ് ഉദ്ദേശിച്ചത് ? എഴുത്ത് തുടരൂ... ആശംസകൾ.

    ReplyDelete
    Replies
    1. റോബര്‍ട്ട് ഫ്രോസ്റ്റിന്റെ വരികൾ തന്നെയാണ്... ഒരു 'വലിയ' അബദ്ധം... അദ്ദേഹം മാപ്പു തരുമെന്ന് വിശ്വസിക്കുന്നു...വളരെയേറെ നന്ദി..:-)

      Delete
  8. നല്ല എഴുത്ത് അഭിനന്ദനങ്ങള്‍

    ReplyDelete
    Replies
    1. വളരെയേറെ നന്ദി..:-)
      സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ...

      Delete
  9. പ്രിയ റയീസ്
    നല്ല ഭാഷ നല്ല ശൈലി
    അക്ഷര തെറ്റുകൾ ശ്രദ്ധിക്കുക
    വായന തുടരുക
    നല്ല ഭാവി ആശംസിക്കുന്നു

    ReplyDelete
    Replies
    1. വളരെയേറെ നന്ദി..:-)
      സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ...

      Delete
  10. ഈ തുടക്കം ഗംഭീരമാകട്ടെ...!

    ReplyDelete
  11. This comment has been removed by the author.

    ReplyDelete
  12. റയീസ് കൊള്ളാം
    fb യിൽ നിന്നുള്ള ഈ കൂടുമാറ്റം തികച്ചും അഭിനന്ദനീയം തന്നെ.
    എഴുതുക വായിക്കുക എഴുതുക വായിക്കുക!
    എല്ലാ ആശംസകളും അറിയിക്കുന്നു.
    പബ്ലിഷ് ബട്ടണ്‍ അമർത്തും മുൻപേ
    ഒന്നുകൂടി വായിച്ചു അക്ഷരപ്പിശാചിനെ ആട്ടിപ്പായിക്കുക.
    ഫൈസൽ ഭായിയുടെ കുറിപ്പ് കണ്ടിവിടെയെത്തി.
    ബ്ലോഗിൽ ചേർന്നു. മറ്റു മിത്രങ്ങളുടെ ബ്ലോഗും സന്ദർശിക്കുക
    അവരുടെ രീതികൾ പഠിക്കുക. അഭിപ്രായങ്ങൾ കുറിക്കുക
    വീണ്ടും കാണാം
    നല്ലൊരു വാരാന്ത്യം നേരുന്നു
    എഴുതുക അറിയിക്കുക
    ഫിലിപ്പ് ഏരിയൽ

    ReplyDelete
    Replies
    1. നന്ദി...
      വിലപ്പെട്ട അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു...

      Delete
  13. ഫൈസൽബാബുവാണ് എന്നെ ഇവിടെ എത്തിച്ചത്... ആദ്യവായനയിൽ തന്നെ ആകർഷിച്ചു കേട്ടോ... എല്ലാവരും പറഞ്ഞത് പോലെ അക്ഷരത്തെറ്റ് ഒഴിവാക്കുവാൻ ശ്രദ്ധിക്കുക... നല്ല എഴുത്തിനിടയിൽ അതൊരു കല്ലുകടിയാവുന്നു...

    എല്ലാവിധ ആശംസകളും...

    ReplyDelete
    Replies
    1. നന്ദി...
      അഭിപ്രായങ്ങൾക്കും നിർദേശങ്ങൾക്കും ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു...
      സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ...

      Delete
  14. നന്നായി എഴുതിയിരിക്കുന്നു റയീസ്.... തുടരുക എഴുത്തും വായനയും... ആശംസകള്‍

    ReplyDelete
    Replies
    1. Thank U...
      Mai Almighty Bless Us with More...
      Eid Mubarak :-)

      Delete
  15. This comment has been removed by the author.

    ReplyDelete
  16. എഴുതൂ...ഇനിയും എഴുതൂ...എല്ലാ നന്മകളും നേരുന്നു.

    ReplyDelete
  17. നല്ല തുടക്കം.. ആശംസകൾ..

    ReplyDelete
  18. പുസ്തകവായനയോടൊപ്പം എഴുത്തും തുടരട്ടെ .ആശംസകള്‍

    ReplyDelete