Monday, December 8, 2014

'ഐ-ഫോണ്‍' സ്വപ്നങ്ങളും വാഴകൃഷിയും






ഒരു ‘ ആപ്പിൾ ഐ ഫോണ്‍-6 ’ സ്വന്തമാക്കാനുള്ള  തന്റെ  ദീർഘനാളത്തെ  ശ്രമങ്ങൾക്കും പ്രതീക്ഷകൾക്കും  മുന്നിൽ പതിയെ  കരിനിഴൽ  വീണു  തുടങ്ങിയപ്പോൾ  അവൻ - എന്റെ  പ്രിയ  സുഹൃത്ത് - എന്നോട്  ചോദിച്ചു :

അല്ലാ...നമുക്ക്  വാഴകൃഷി  തുടങ്ങിയാലോ..?”

ആദ്യം എനിക്ക്  ചിരി   വന്നെങ്കിലും  സംഭവം  സീരിയസ്സാണെന്ന്  മനസ്സിലായതോടെ  ഞാനും  സീരിയസ്സായി

ഒരു  വലിയ  വാഴക്കുലയ്ക്ക്   ആയിരം  രൂപയോളം  വിലവെരുമെന്നു  അവൻ  എവിടെ  നിന്നോ  കേട്ടിരിക്കുന്നു
വീട്ടിലും  പറമ്പിലും  62 വാഴ  നട്ടാൽ  കയ്യിൽ  ഒരു  ഐ-ഫോണ്‍ ..!

പക്ഷെ  എത്ര  ചിന്തിച്ചിട്ടും    ആയിരം  രൂപയുടെ  വാഴക്കുലയുടെ  വലിപ്പം   എനിക്ക്  ഊഹിക്കാൻ  പോലും  ആയില്ലവാഴപ്പഴത്തിന്റെ  മൊത്തവില  കിലോ  30 രൂപ  വച്ച്  കൂട്ടിയാലും  മാക്സിമം അഞ്ഞൂറ്  രൂപയിൽ  കൂടുതൽ  കിട്ടില്ല...
എന്നിരുന്നാലും  ഇങ്ങനെയെങ്കിലും  എന്റെ  സുഹൃത്തിന്റെ  ദീർഘനാളത്തെ   അഭിലാഷം  പൂവണിയുമല്ലോ  എന്ന  ചിന്ത  എന്നെ  പുളകം  കൊള്ളിച്ചു…!

കണ്ണും   പൂട്ടി  ഞാൻ  പറഞ്ഞു ..
യെസ് റെഡി...! ”

തന്ത്രപരമായ പല കൂടിയാലോചനകൾക്കും പ്ലാനിങ്ങുകൾക്കും ഒടുവിൽ ഞങ്ങൾ പദ്ധതി രൂപീകരിച്ചു...

അങ്ങനെ  ഇക്കഴിഞ്ഞ ശനിയാഴ്ച വാഴക്കന്ന് വാങ്ങാനുള്ള മുൻ തീരുമാനത്തിന്റെ ഭാഗമായി ഞാൻ അവന്റെ വീട്ടിൽ  പോയി...

ഒരാഴ്ചക്ക് ശേഷം വീട്ടിലെത്തിയതിനാൽ എന്റെ അഭിവന്ദ്യ പിതാവ് നേരത്തെ  ഏൽപിച്ചിരുന്ന ചില ജോലികൾ ഉണ്ടായിരുന്നു...
അതിൽ ഏറ്റവും പ്രധാനപ്പെട്ടത് കോഴിക്കോട് പോയി ഉമ്മയ്ക്കുള്ള മരുന്ന് വാങ്ങുക എന്നതായിരുന്നു...

അങ്ങനെ ശനിയാഴ്ച രാവിലെ തന്നെ കുളിച്ചു കുട്ടപ്പനായി ഞാൻ വീട് വിട്ടിറങ്ങി... അവന്റെ വീട് വരെ കാറിലും അവിടുന്നങ്ങോട്ട് ബസ്സിലും...
രണ്ടാഴ്ച്ചത്തെക്കുള്ള മരുന്നിനു ഇരുപത്തി രണ്ടായിരത്തി ഒരുനൂറ്റി അമ്പതു രൂപാ എണ്ണിവാങ്ങിയ ഫാർമാസിസ്റ്റിനോട് ചിരിക്കണോ വേണ്ടയോ എന്ന് ശങ്കിച്ച് മരുന്നു പെട്ടികളുമായി  ഞാൻ കോഴിക്കോട്ടു നിന്നും തിരിച്ചു...

ഉച്ച തിരിഞ്ഞു മൂന്നു മണിയോടെ വീണ്ടും അവന്റെ വീട്ടിൽ എത്തിച്ചേർന്നു...

ഒരു മണിക്കൂറോളം നീണ്ടുനിന്ന അവസാനഘട്ട വിലയിരുത്തലുകൾ എനിക്കേറെ പ്രിയപ്പെട്ട അവന്റെ കുഞ്ഞനിയത്തി മോളൂട്ടി’-യുടെ കളിക്കൊഞ്ചലുകൾക്കും കിന്നാരം പറച്ചിലിനുമിടയിൽ നഷ്ടപ്പെട്ടെങ്കിലും ഞങ്ങൾ പദ്ധതിയുമായി മുന്നോട്ടു പോവാൻ തന്നെ തീരുമാനിച്ചു...
 അങ്ങനെ എടവണ്ണപ്പാറയിലെ മുക്കം അഗ്രി-നഴ്സറിയിൽ നിന്നും വാഴക്കന്നുകളുമായി ഞാൻ വീട്ടിലേക്കു തിരിച്ചു...

ഞായറാഴ്ച രാവിലെ കർഷക കുലപതിയായിരുന്നു പിതാമഹനെ മനസ്സിൽ ധ്യാനിച്ച്‌, സർവ്വശക്തനായ ദൈവത്തിന്റെ നാമധേയത്തിൽ ഞാൻ വാഴക്കന്നുകൾ മണ്ണിൽ വെച്ചു...

ഇനിയുള്ളത് ആറ് മാസത്തെ കാത്തിരിപ്പാണ്...
കാറും കോളും തണ്ട്തുരപ്പൻ പുഴുവും  ചതിച്ചില്ലെങ്കിൽ ആറു മാസത്തിനകം ഞങ്ങളുടെ വാഴയും കുലയ്ക്കും...!

അതുവരെ പ്രതീക്ഷയോടെ ഞങ്ങൾ കാത്തിരിക്കുന്നു...
കണ്‍കുളിർക്കെ കുലച്ചു നിൽക്കുന്ന അറുപത്തിരണ്ടു  വാഴകൾക്കും ഒരു ആപ്പിൾ ഐ ഫോണിനുമായ്...

പ്രിയരേ
ഞങ്ങളുടെ ആഗ്രഹ സഫലീകരണത്തിനായി പ്രാർഥിക്കുമെന്നു  വിശ്വസിച്ചു കൊണ്ട്,

പ്രിയമോടെ,

മുഹമ്മദ്‌ റഈസും 'പ്രിയ കൂട്ടുകാരനും' ...


NB : ചില പ്രത്യേക കാരണങ്ങളാൽ കൂട്ടുകാരന്റെ പേര് ഇവിടെ പരസ്യപ്പെടുത്തുന്നില്ല... ക്ഷമിക്കുക..പ്രാർഥിക്കുക.

28 comments:

  1. നിങ്ങളുടെ ആഗ്രഹസഫലീകരണത്തിനായി പ്രാർത്ഥന ഉണ്ടാവും. ദൈവം അനുഗ്രഹിക്കട്ടെ.

    ReplyDelete
  2. ഈ കൂട്ടുകാരനെ എനിക്കറിയാം. വാഴ കുലക്കും, എന്നാലും ഐ ഫോണ്‍ കിട്ടും എന്ന് തോന്നുന്നില്ല.. Good presentation, keep writing

    ReplyDelete
    Replies
    1. കൂട്ടുകാരന്റെ അഭിവന്ദ്യ പിതാവിനെ എനിക്കും അറിയാം..
      പറഞ്ഞു വരുമ്പോൾ അദ്ദേഹം എന്റെ ഗുരുതുല്യനായ വ്യക്തിത്വമാണ്.
      പിതാവിന്റെ സ്നേഹത്തെക്കുറിച്ചും കാരുണ്യത്തെക്കുറിചും അവനു നൂറു നാവാണ്...!
      ആ സ്നേഹവും കാരുണ്യവും ഒരു ഐ ഫോനായി പരിണമിക്കട്ടെ എന്നു ഞാൻ അഭിലഷിക്കുകയാണ്...പ്രാർഥിക്കുകയാണ്..
      സർവേശ്വരൻ നമ്മെ അനുഗ്രഹിക്കട്ടെ...
      വളരെയേറെ നന്ദി

      Delete
  3. വാഴക്കുല നൂറുമേനി!

    ReplyDelete
  4. മണ്ണിനെയും പ്രകൃതിയേയും അടുത്തറിയുവാന്‍ കഴിയുന്നതുതന്നെ വലിയൊരു അനുഭവമല്ലേ.... ശ്രദ്ധിക്കുകയും പരിപാലിക്കുകയും ചെയ്യണം.. ഐഫോണ്‍ ഒരു നിമിത്തമാണെങ്കിലും ഉദ്യമം അഭിനന്ദമര്‍ഹിക്കുന്നു. വാഴക്കുലകളും ഐഫോണും എന്ന സ്വപ്നം സഫലമാകട്ടെ എന്നാശംസിക്കുന്നു.

    ReplyDelete
    Replies
    1. വളരെയേറെ നന്ദി സുധിയെട്ടാ...

      Delete
  5. കൃഷിക്കും ഐ ഫോണിനും ആശംസകള്‍....

    ReplyDelete
  6. ഇതൊക്കെ എപ്പോ സംഭവിച്ചു ?? എന്തായാലും സംഗതി കൊള്ളാം ,,, ഒരു ഐ ഫോണ്‍ വാങ്ങിവെച്ചിരുന്നു ,,, ഇനിയിപ്പോ വാഴ വെച്ച സ്ഥിതിക്ക് ഞാന്‍ തന്നെ അത് ഉപയോഗിക്കാം അല്ലെ ;) നന്നായി അവതരിപ്പിച്ചു ട്ടോ :

    ReplyDelete
    Replies
    1. എല്ലാം വളരെ പെട്ടെന്നായിരുന്നു ബാബുക്കാ.. ഒന്നും അറിയിക്കാൻ പറ്റിയില്ലാ...
      വളരെയേറെ നന്ദി...

      Delete
  7. വാഴ കൃഷിക്കിടയിൽ ഐഫോണ്‍ കാര്യം മറക്കും.ഉറപ്പാണ് !
    എല്ലാവിധ ആശംസകളും.

    ReplyDelete
    Replies
    1. അങ്ങനെയൊന്നും പറയല്ലേ... വാഴ കുലക്കും.. ഐ ഫോണും കിട്ടും..
      നന്ദി...

      Delete
  8. Replies
    1. തീർച്ചയായും ശ്രദ്ധിക്കാം
      വരരെയേറെ നന്ദി...

      Delete
  9. This comment has been removed by the author.

    ReplyDelete
  10. എത്ര ചെറിയ ആഗ്രഹം! എത്ര മഹത്തായ പ്രവര്‍ത്തി....
    ആശംസകള്‍

    ReplyDelete
  11. കൃഷി വല്ലഭനാകുന്നയത്രയൊന്നുമില്ല
    വെറും ഒരു ചിന്ന ഐ-ഫോൺ 6 കേട്ടൊ മുഹമ്മദ്

    ReplyDelete
    Replies
    1. വളരെയേറെ നന്ദി..മുരളിയേട്ടാ...

      Delete
  12. This comment has been removed by the author.

    ReplyDelete
  13. വാഴ വച്ചാ മതിയാരുന്നു......

    ReplyDelete
  14. eee kuttukarane enikkum ariyaam..... Avan karanam njanum 3 vazha vachu... I phoninu vendi allenkilum mattullavark vendi..... Feeling self respect

    ReplyDelete