Saturday, December 13, 2014

'മനനം ചെയ്യാത്ത മനുഷ്യൻ...!(?)'




നിലയ്ക്കാത്ത താളത്തിൽ തിരിഞ്ഞു കൊണ്ടിരിക്കുന്ന മനുഷ്യ ജീവിതത്തിന്റെ ഘടികാര സൂചിയുടെ ചലനത്തെ കുറിച്ചോർക്കുമ്പോൾ 'ലാമ'യുടെ വാക്കുകൾ എത്ര ശരിയെന്നു തോന്നിപ്പോവുന്നു..!!!

മനുഷ്യ വർഗത്തെപ്പറ്റിയുള്ള ഏതു കാര്യമാണ് അങ്ങയെ വിസ്മയിപ്പിക്കുന്നതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു..:
"മനുഷ്യൻ തന്നെ...!
എന്തെന്നാൽ, മനുഷ്യൻ പണമുണ്ടാക്കാനായി ആരോഗ്യം ത്യജിക്കുന്നു...

എന്നിട്ട് ആരോഗ്യം വീണ്ടെടുക്കാനായി പണം ത്യജിക്കുന്നു...!

ഭാവിയെക്കുറിച്ചുള്ള ഉൽക്കണ്ട മൂലം ഇന്നത്തെ ജീവിതം ആസ്വദിക്കുന്നില്ല...ഇത് കാരണം ഇന്നിലും,ഭാവിയിലും അവൻ ജീവിക്കുന്നില്ല...!
ഒരിക്കലും മരിക്കെല്ലെന്നു വിചാരിച്ചു ജീവിക്കുന്നു...
എന്നിട്ട് ഒരിക്കലും ജീവിക്കാതെ മരിച്ചു പോകുന്നു...! "

എത്ര സത്യമായ വാക്കുകൾ...!

തിരക്കുകൾക്കിടയിലും  തിരക്കുകൾ കണ്ടെത്താനും ശ്രമിക്കുന്ന 
നമ്മുടെ ജീവിതത്തിൽ എപ്പോഴെങ്കിലും നാം ഇങ്ങനെയൊക്കെ ചിന്തിച്ചിട്ടുണ്ടോ...?


ജീവിതം എന്നത് വല്ലാത്തൊരു സമസ്യ തന്നെയാണ്.. അല്ലേ..?

7 comments:

  1. സമസ്യ തന്നെ

    ReplyDelete
    Replies
    1. ഈ സമസ്യക്കൊരു ഉത്തരം തരാനാകുമോ...

      Delete
  2. ഭാവിയെക്കുറിച്ചുള്ള ഉല്‍കണ്ഠ.
    ഉത്തരവാദിത്തങ്ങള്‍.....
    ആശംസകള്‍

    ReplyDelete
    Replies
    1. ഈ സമസ്യക്കൊരു ഉത്തരം തരാനാകുമോ...?
      വളരെയേറെ നന്ദി..

      Delete
  3. പൂരിപ്പിക്കാനാകാതെ അങ്ങിനെ... ആശംസകള്‍

    ReplyDelete
    Replies
    1. ഈ സമസ്യക്കൊരു ഉത്തരം തരാനാകുമോ...?
      വളരെയേറെ നന്ദി..

      Delete
  4. ജീവിതം എന്നത് വല്ലാത്തൊരു സമസ്യ തന്നെ..!

    ReplyDelete