ഇന്നത്തെ കൂടിക്കാഴ്ചയിൽ
അയാൾ എന്നോട് ചോദിച്ചു..:"പണമാണോ ജീവിതമാണോ വലുത്..?"
ഒന്നും പറയാതെ ഞാൻ പുഞ്ചിരിച്ചു... :-)
അയാൾ തുടർന്നു :
"എന്റെ അമ്മ എന്റെ സാന്നിധ്യം ആഗ്രഹിച്ചു -
ഞാൻ അമ്മയുടെ സഹായിക്കായി പണമയച്ചു..
എന്റെ നല്ലപാതി എന്റെ സ്നേഹം കൊതിച്ചു...
ഞാനവൾക്ക് ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കുമുള്ള പണമയച്ചു...
എന്റെ കുഞ്ഞുമോൾ എന്റെ കൂടെ കളിക്കാൻ കൊതിച്ചു...
ഞാനവൾക്കൊരു കളിപ്പാട്ടം വാങ്ങാൻ പണമയച്ചു...
ഞാനയച്ചതും അതിൽകൂടുതലും ഇന്നുമെന്റെ കയ്യിൽ ബാക്കിയുണ്ട്...
പക്ഷെ-
അമ്മയും അമ്മയുടെ വാത്സല്യവും
അവളുടെ ഇണക്കവും പിണക്കവും കണ്ണുകളുടെ നീലിമയും
കുഞ്ഞുമോളുടെ കൊഞ്ചലും ചിണുങ്ങലും
എനിക്ക് നഷ്ടപ്പെട്ടിരിക്കുന്നു... "
എന്റെ മുഖത്തെ പുഞ്ചിരി മറച്ചുകൊണ്ട് ഞാൻ പറഞ്ഞു...
"എന്നോട് പരിഭവം തോന്നില്ലെങ്കിൽ ഞാനൊരു കാര്യം പറഞ്ഞോട്ടെ..? "
"തീർച്ചയായും...പറയൂ.."
"എന്റെ അമ്മ എന്നോടൊരിക്കൽ പറഞ്ഞു...
എനിക്ക് വേണ്ടത് നിന്നെയാണ്...നിന്റെ പണമല്ല...
ജീവിക്കാൻ പണം വേണം...പക്ഷെ, പണത്തിനു വേണ്ടി ജീവിക്കുന്നവനായി നീ മാറരുത്...സ്വർണനാണയങ്ങൾ വാരിക്കൂട്ടുന്നതിനിടയിൽ അമൂല്യമായ ജീവിതരത്നങ്ങൾ വിസ്മരിക്കപ്പെടാതിരിക്കട്ടെ... ! "
ഇനി നിങ്ങൾ പറയൂ....
ജീവിതമാണോ പണമാണോ വലുത്..?
ഉത്തരം രണ്ടിടത്തുമുണ്ട്
ReplyDelete:-)
Deleteജീവിതം വേണം.ജീവിക്കാൻ പണവും വേണം. ആശംസകൾ
ReplyDelete:-)
Deleteനന്ദി..
ജീവിക്കനായി പണാര്‍ത്തി അരുത്.
ReplyDeleteആശംസകള്‍
:-)
Deleteനന്ദി..
പണത്തിനു വേണ്ടി ജീവിക്കുന്നവനായി നീ മാറരുത്...
ReplyDeleteസ്വർണനാണയങ്ങൾ വാരിക്കൂട്ടുന്നതിനിടയിൽ അമൂല്യമായ
ജീവിതരത്നങ്ങൾ വിസ്മരിക്കപ്പെടാതിരിക്കട്ടെ... ! "
വളരെയേറെ നന്ദി..മുരളിയേട്ടാ...
Delete