Sunday, January 11, 2015

എല്ലാവരും തിരക്കിലാണ്



എല്ലാവരും തിരക്കിലാണ്…
'നാളേയ്ക്കു' വേണ്ടിയുള്ള ഓട്ടത്തിലാണ്...
ഞാൻ മാത്രം ഇന്നുമീ വഴിത്താരയിൽ ഏകനാണ്...
മനക്കോട്ടയ്ക്കുള്ളിലെ,
സ്ഫടികക്കൊട്ടാരത്തിലെ,
നക്ഷത്രക്കണ്ണുള്ള,
വെള്ളിക്കൊലുസ്സിട്ട
രാജകുമാരീ...
ഇന്ന് നീയെനിക്കു തരുമോ - ഒരിത്തിരി നേരം,
ഇന്നലെകളിലെ ഒളിമങ്ങാത്ത ഓർമ്മകൾ പങ്കുവെക്കാൻ...
ഇനിയും മരിക്കാത്ത എന്റെ കിനാവുകൾ ചിറകിലേറ്റാൻ...

3 comments:

  1. ഓരോരുത്തര്‍ക്കും ഓരോരോ കാര്യങ്ങള്‍......
    ആശംസകള്‍

    ReplyDelete
  2. ഇന്ന് നീയെനിക്കു തരുമോ - ഒരിത്തിരി നേരം,
    ഇന്നലെകളിലെ ഒളിമങ്ങാത്ത ഓർമ്മകൾ പങ്കുവെക്കാൻ...
    ഇനിയും മരിക്കാത്ത എന്റെ കിനാവുകൾ ചിറകിലേറ്റാൻ...

    ReplyDelete
  3. ഓട്ടം...എവിടേക്കെന്നറിയാത്ത ഓട്ടം.

    ReplyDelete