Saturday, November 22, 2014

"എന്റെ കണ്ണുകൾ"



















കണ്ണുകളെ ,
കുങ്കുമം ചാലിച്ച വിഹായസ്സിനു കീഴെ -
കരയോടു കിന്നാരം ചൊല്ലുന്ന തിരമാലകൾ കാണുമ്പോൾ
കടൽക്കാറ്റിന്റെ ഈണത്തിന്നു കാതോർക്കുമ്പോൾ
കാലത്തിന്റെ കിനാവുകൾ കാത്തിരിക്കുമ്പോൾ

ഞാനീ ജീവിതമാം അജ്ഞാത സാഗരത്തിന്റെ
തീരത്തു വിറകൊള്ളുമ്പോൾ
ഓർത്തുപോകുന്നു - നിങ്ങളെ കുറിച്,
എന്റെ പ്രിയപ്പെട്ട കണ്ണുകളെ കുറിച്.

നിങ്ങളാണാദ്യമായ് സ്നേഹ-വിശുദ്ധയാം എന്നമ്മയെ കണ്ടത് ,
അമ്മതൻ അമ്മിഞ്ഞപ്പാലു കാണിച്ചത് ,
ഗൗരവമാർന്നൊരാ മന്ദഹാസം തുളുമ്പുന്നൊരെൻ
അച്ഛനെന്ന സത്യത്തെ കാണിച്ചത്;

കുഞ്ഞു പൂവിതളിന്റെ മാസ്മര്യവും പിന്നെ,
കുഞ്ഞിളം കാറ്റിന്റെ നൈർമല്യവും
പാതിരാ വാനിലെ വർണങ്ങളും
പൂർണ ചന്ദ്രൻ തീർത്ത വെണ്‍ നിലാവും
പൂമ്പാറ്റതൻ ചിത്ര വൈവിധ്യവും പിന്നെ ,
പൂങ്കാവനത്തിലെ പൂത്തുമ്പിയും

കാഴ്ച്ചകൾ തൻ വിസ്മയത്തിൻ കൂടെ-
എൻ ജീവിതത്തിന്റെ കയ്പ്പുനീരും
പിന്നെയെൻ നോവറിഞ്ഞോരാ കണ്ണുനീരും
"അവളുടെ " ചെറു-നീല-മിഴികളും
പിന്നെയാ 'കസവുതട്ടത്തിന്റെ' ചെഞ്ചായവും

നിങ്ങൾ തീർത്തൊരീ വിസ്മയങ്ങൾക്കു മുന്നിൽ
കേവലം പരിഭവമില്ല ഒട്ടും , ഒന്നിനോടും ,
പക്ഷെ ,
ഒത്തിരിയേറെ കിനാവും കുട്ടിക്കുറുമ്പുമായ്
ഞാനുമീ യാത്ര തുടരട്ടെയിങ്ങനെ,...

4 comments:

  1. ആരോടും പരിഭവമില്ലാതെ!
    അങ്ങനെതന്നെ തുടരാന്‍ ആശംസകള്‍

    ReplyDelete
    Replies
    1. നന്ദി...ആശംസകൾക്കും അഭിപ്രായങ്ങൾക്കും :-)

      Delete
  2. കുഞ്ഞു പൂവിതളിന്റെ മാസ്മര്യവും പിന്നെ,
    കുഞ്ഞിളം കാറ്റിന്റെ നൈർമല്യവും
    പാതിരാ വാനിലെ വർണങ്ങളും
    പൂർണ ചന്ദ്രൻ തീർത്ത വെണ്‍ നിലാവും
    പൂമ്പാറ്റതൻ ചിത്ര വൈവിധ്യവും പിന്നെ ,
    പൂങ്കാവനത്തിലെ പൂത്തുമ്പിയും

    കൊള്ളാം അക്ഷരപ്രാസമയം

    ReplyDelete
    Replies
    1. വളരെയേറെ നന്ദി..മുരളിയേട്ടാ...

      Delete